കൊട്ടാരക്കരയിൽ പട്ടാപ്പകൽ നടുറോഡിൽ മകൻ അമ്മയെ കുത്തിക്കൊന്നു

കൊല്ലം; നടു റോഡിൽ വെച്ച് മകൻ അമ്മയെ കുത്തിക്കൊന്നു. കൊല്ലം ചെങ്ങമനാട് ജംഗ്ഷനിലായിരുന്നു സംഭവം. സംഭവസ്ഥലത്തു വച്ചുതന്നെ അമ്മ മിനി മരണപ്പെട്ടിരുന്നു.

സംഭവത്തിന്‌ ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ പിടികൂടിയാണ് പൊലീസിലേൽപ്പിച്ചത്. പ്രതി ജോമോൻ (30) നിലവിൽ കൊട്ടാരക്കര പൊലീസിന്റെ കസ്റ്റഡിയിലാണ്.
أحدث أقدم