ദുഃഖവും ലജ്ജയും തോന്നുന്നു'; ആലുവ കൊലപാതകത്തിൽ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണർ

'

 ന്യൂഡല്‍ഹി : ആലുവയില്‍ അഞ്ചു വയസ്സുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവം അതീവദൗര്‍ ഭാഗ്യകരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടും.

 മേലില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഗവർണർ ഡല്‍ഹിയില്‍ പറഞ്ഞു.

വളരെയധികം ദുഃഖവും ലജ്ജയും തോന്നുന്നു. മണിപ്പൂര്‍ സംഭവത്തേ ക്കുറിച്ചു പറഞ്ഞതു പോലെ തന്നെ, ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഇനി ഇത്തരമൊരു ക്രൂരത ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാകാത്ത വിധത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. ഗവർണർ ആവശ്യപ്പെട്ടു.



Previous Post Next Post