മലപ്പുറം: വേങ്ങരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. വേങ്ങര ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. റാഗിങ്ങിന്റെ പേരിലായിരുന്നു പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. സ്‌കൂളിലേക്ക് ടീഷര്‍ട്ട് ധരിച്ചെത്തി എന്നാരോപിച്ചായിരുന്നു റാഗിങ്. രക്ഷിതാക്കള്‍ വേങ്ങര പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്‌കൂളിന് പുറത്തു വെച്ച് മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥികളുടെ കണ്ണിനും, കഴുത്തിലും പരിക്കേറ്റതായി രക്ഷിതാക്കള്‍ പ്രതികരിച്ചു.