ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ; സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ..


നെയ്യാറ്റിൻകരയിൽ സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ മരിച്ചു. നെയ്യാറ്റിൻകര വ്‌ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്.

തിങ്കളാഴ്ച പകൽ പത്തിന് വീടിന് പുറക് വശത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് സ്വയം ചിതയൊരുക്കി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരിയെ അയൽവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച പകൽ 12 മണിയോടെയാണ് മരണം സംഭവിച്ചത്.നളിനകുമാരിയുടെ ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലെ മനോവിഷമമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടം ശേഷം ബുധൻ രാവിലെ പത്തിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. നെയ്യാറ്റിൻകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Previous Post Next Post