മണിപ്പൂരിലെ ക്രമസമാധാന ച്ചുമതല ഏറ്റെടുക്കാനാവില്ല; സ്ഥിതി വഷളാക്കാന്‍ കോടതിയെ ഉപയോഗിക്കരുത്: സുപ്രീം കോടതി


 
 ന്യൂഡല്‍ഹി : മണിപ്പൂരിലെ ക്രമസമാധാനത്തിന്റെ ചുമതല ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീം കോടതി.

 ക്രമസമാധാനം ഉറപ്പാക്കല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. മണിപ്പൂരിലെ സ്ഥിതി വഷളാക്കുന്നതിനു കോടതിയെ വേദിയാക്കരുതെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പു നല്‍കി.

മണിപ്പൂരിലെ സ്ഥിതി സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ചു ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിന് ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കക്ഷികളോട് നിര്‍ദേശിച്ചു. ഹര്‍ജികള്‍ നാളെവീണ്ടും പരിഗണിക്കും.

സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയില്‍ നടക്കുന്ന വാദങ്ങള്‍ അക്രമം രൂക്ഷമാകാന്‍ ഇടയാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്.
أحدث أقدم