വെട്ടിക്കൊണ്ടിരുന്ന പുളിമരം വീട്ടുമുറ്റത്തേയ്ക്കു മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, സംഭവം ഇന്ന് വൈകുന്നേരം



കോട്ടയം പള്ളത്ത് വെട്ടിക്കൊണ്ടിരുന്ന പുളിമരം വീട്ടുമുറ്റത്തേയ്ക്കു മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാ ന്ത്യം. പള്ളം ബുക്കാന റോഡിൽ മനേപ്പറമ്പിൽ മേരിക്കുട്ടിയാണ് (56) മരിച്ചത്.

 ഇവർക്കൊപ്പം നിന്ന ഷേർളി, സ്മിത എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് വൈകിട്ടോടെയാ യിരുന്നു സംഭവം. പള്ളം ബുക്കാന ഭാഗത്ത് വീട്ടുമുറ്റത്ത് നിന്ന പുളിമരം വെട്ടിമാറ്റുക യായിരുന്നു.

മരത്തിൽ വടം കെട്ടിയ ശേഷം വലിച്ചു മാറ്റുന്നതനിടെ മരം അപ്രതീക്ഷിതമായി മറ്റൊരു വശത്തേയ്ക്ക് മറിയുകയായിരുന്നു. ഈ സമയം വീട്ടുമുറ്റത്ത് സംസാരിച്ച് നിൽക്കുക യായിരുന്നു മേരിക്കുട്ടി യും, ഷേർളിയും, സ്മിതയും. ഇവർക്കിട യിലേയ്ക്ക് മരം മറിഞ്ഞു വീഴുകയായി രുന്നു. സ്മിതയും ഷേർളിയും ഓടിമാറിയെ ങ്കിലും മേരിക്കുട്ടിയുടെ ശരീരത്തിലേയ്ക്കാണ് മരം വീണത്. തൽക്ഷ ണം മരണം സംഭവിച്ചു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തി ച്ചു. മൃതദേഹം മോർച്ച റിയിലേയ്ക്കു മാറ്റി. 

പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.


Previous Post Next Post