കടലിൽ കുളിക്കാനിറങ്ങവെ തിരയിൽപ്പെട്ടു, കൂട്ടിയിട്ട കല്ലിൽ തലയിടിച്ചു; ​ഗൾഫിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം


ഫുജൈറ ∙ ഫുജൈറയിൽ കടലിൽ കുളിക്കുമ്പോൾ ശക്തമായ തിരയിൽപ്പെട്ട് തല കല്ലിലിടിച്ച് മലയാളി യുവാവ് മരിച്ചു മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി വാലിയിൽ നൗഷാദ് (38) ആണ് മരിച്ചത്.സുഹൃത്തുക്കളോടൊന്നിച്ച് കുളിക്കാനിറങ്ങിയപ്പോൾ ശക്തമായ തിരയിൽപ്പെട്ട് ബീച്ച് നവീകരണത്തിന് കൂട്ടിയിട്ടിരുന്ന കല്ലുകളിൽ തലയിടിച്ച് ഗുരുതര പരുക്കേൽക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ദിബ്ബയിലായിരുന്നു സംഭവം. ആറ് വർഷമായി ഫുജൈറയിലുള്ള നൗഷാദ് സ്വകാര്യ മണി എക്സ്ചേഞ്ചിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: അർഷാ നൗഷാദ്. മകൾ: െഎറാ മറിയം.
أحدث أقدم