എരുമേലി - പമ്പ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു



എരുമേലി - എരുമേലിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ മഴയെ തുടർന്ന് എരുമേലി - പമ്പ റോഡിൽ എരുത്വാപ്പുഴയ്ക്ക് സമീപം മരങ്ങൾ വീണ്  പൂർണ്ണമായും ഗതാഗതം തടസപ്പെട്ടു. മരം ഒടിഞ്ഞു വീണ് വൈദ്യുതി തുണൂകൾ തകരുകയും വൈദ്യുത കമ്പികൾ നശിക്കുകയും ചെയ്തു. ഏതാണ്ടു് 12.30 തോടെ ആണ് മരങ്ങൾ കടപുഴകി വീണത്. ഉടൻ തന്നെ ഗ്രാമപഞ്ചായത്തംഗം ജിൻസി പുറ്റുമണ്ണിലിന്റെ നിർദ്ദേശപ്രകാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ സണ്ണി ഫയർ ആന്റ് റെസ്ക്യൂ അധികൃതരെ വിവരം അറിയിച്ചതനുസരിച്ച്  ,   കാഞ്ഞിരപ്പളളി ഫയർ ആന്റ് റെസ്ക്യു ജീവനക്കാരും  എരുമേലി കെ എസ് ഇ ബി ജീവനക്കാരും സ്ഥലത്തെത്തി മരം മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഏരുമേലി - പമ്പ റൂട്ടിൽ അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ വനം വകുപ്പ് കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Previous Post Next Post