ചങ്ങനാശ്ശേരി : പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കവിയൂർ വടയത്തറപടി ഭാഗത്ത് കല്ലുവീട്ടിൽ മോഹന ചന്ദ്രൻ സി.ജി (66) എന്നയാളെയാണ് പോക്സോ നിയമപ്രകാരം ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മെയ് മാസം 25 ന് ഉച്ചയോടു കൂടി ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ചങ്ങനാശ്ശേരിയിൽ പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
ജോവാൻ മധുമല
0