കാപ്പിമലയിൽ രാവിലെ പത്ത് മണിയോടെ ഉരുൾപൊട്ടി


 കണ്ണൂർ : കാപ്പിമലയിൽ ഉരുൾപൊട്ടി. ഇതോടെ 
വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപവും, ആലക്കോട് പുഴയിലും ജലനിരപ്പ് ഉയർന്നു.

രാവിലെ 10 മണിയോടെ കാപ്പിമല വനത്തോട് ചേർന്നാണ് ഉരുൾപൊട്ട ലുണ്ടായത്. ശക്തമായ വെള്ളമാണ് പ്രദേശത്തേക്ക് ഒലിച്ചിറങ്ങുന്നത്.

ആൾതാമസമില്ലാത്ത പ്രദേശമാതിനാൽ മറ്റ് വലിയ അപകടം ഉണ്ടായിട്ടില്ല.

എന്നാൽ, നിരവധി ഏക്കർ സ്ഥലത്തെ കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ട്. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.

ആലക്കോട് കരുവഞ്ചാൽ ടൗണുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നിരവധി കടകളിൽ വെള്ളം കയറി. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Previous Post Next Post