അമരാവദി : ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് നീല തിമിംഗലം കരയ്ക്കടിഞ്ഞു. 25 അടിയിലേറെ നീളവും അഞ്ച് ടണ്ണോളം ഭാരവുമുള്ള കുഞ്ഞ് തിമിംഗലമാണ് കരക്കടിഞ്ഞത്. വ്യാഴാഴ്ചയാണ് ശ്രീകാകുളത്തെ മേഘവരം ബീച്ചിൽ തിമിംഗലം പ്രത്യക്ഷപ്പെട്ടത്. അപൂർവ കാഴ്ച കാണാൻ വൻ ആൾക്കൂട്ടമാണ് ബീച്ചിൽ എത്തിയത്.
ആന്ധ്രപ്രദേശിലെ കടൽക്കരയിൽ തമിംഗലം കരയ്ക്കടിയുന്നത് അപൂർവമാണ് എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് തിമിംഗലത്തെ കാണുന്നത്. അതിനിടെ നീല തിമിംഗലത്തെ കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമായി സമീപ ഗ്രാമങ്ങളിൽ നിന്നുവരെ ആളുകൾ എത്തുകയാണ്. ചിലർ മീനിന്റെ മുകളിൽ കയറി നിന്ന് ചിത്രങ്ങൾ എടുത്തുന്ന വിഡിയോയും പുറത്തുവന്നു.