തിരുവനന്തപുരം : ഗതാഗത നിയമ ലംഘനം കുറക്കാന്‍ കേരളം നടപ്പിലാക്കിയ എ ഐ ക്യാമറകളെ പറ്റി പഠിക്കാന്‍ തമിഴ്‌നാട് സംഘം സംസ്ഥാനത്ത് എത്തി.
തമിഴ്‌നാട് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രി ആന്റണി രാജുവുമായും കൂടിക്കാഴ്ച്ച നടത്തി.
എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം വിശദ മായി പഠിക്കന്‍ തമിഴ്‌നാട് ജോയിന്റ് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ എ.എ മുത്തുവിന്റെ നേതൃത്വ ത്തിലുള്ള സംഘമാണ് കേരളത്തില്‍ എത്തി യത്. 3 ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ സംഘം എ ഐ ക്യാമറകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം, മറ്റ് കണ്‍ട്രോള്‍ റൂമുകള്‍ കെല്‍ട്രോള്‍ എന്നിവിടങ്ങളിലും എ ഐ കാമറകള്‍ സ്ഥാപി ച്ച സ്ഥലങ്ങളിലും എത്തി വിശദമായ വിവരങ്ങള്‍ മനസിലാക്കി.
റോഡാപകടങ്ങള്‍ കുറക്കാന്‍ മികച്ച പദ്ധതിയാണ് കേരളം നടപ്പിലാക്കിയതെന്നും, പദ്ധതി തമ്ഴ്നാട്ടില്‍ നടപ്പോയിലാക്കുന്നത് പരിഗണനയില്‍ ആണെന്നും സന്ദര്‍ശന ത്തിനെത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.