സുരക്ഷാ ഭിത്തിയും തകർത്ത് ബൊലേറോ താഴേക്ക് മറിഞ്ഞു…യാത്രക്കാർക്ക് പരിക്കേറ്റു

 

 പാലക്കാട് : മണ്ണാർക്കാട് നൊട്ടമല വളവിൽ വാഹനം താഴേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു .നൊട്ടമല ഒന്നാം വളവിൽ നിന്ന് നിയന്ത്രണം വിട്ട ബോലേറോ താഴേക്ക് മറിയുകയായിരുന്നു. രാവിലെയാണ് സംഭവം.

 രാമനാട്ടുകരയിൽ പാലക്കാട്ടേക്ക് പോവുകയായിരുന്നു ബൊലേറോ.

അപകടത്തിൽ യാത്രക്കാരായ മലപ്പുറം ചേളാരി റാസിക്ക്, ചേലേബ്ര നബീൽ, രാമനാട്ടുകര അജ്മൽ, ചേലേമ്പ്ര ആദിൽ, മലപ്പുറം നെച്ചിക്കാട്ടിൽ ഷിബിലി എന്നിവർക്ക് പരിക്കേറ്റു. ഒരാൾക്ക് മാത്രമാണ് സാരമായി പരിക്കേറ്റത്. ഇവരെ പെരിന്തൽ മണ്ണ സ്വകാര്യ ആശുപത്രിയി ൽ പ്രവേശിപ്പിച്ചു. വളവിലെ സുരക്ഷാ ഭിത്തിയും തകർത്താണ് വാഹനം താഴേക്ക് മറിഞ്ഞത്.


أحدث أقدم