അരിക്കൊമ്പൻ്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് തമിഴ്നാട്


 അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടു തമിഴ്നാട് വനം വകുപ്പ്. അരിക്കൊമ്പൻ ആരോഗ്യവാനാണന്നും ഭക്ഷണവും വെള്ളവും ശരിയായ രീതിയിൽ കഴിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് പറയുന്നു. രണ്ട് ദിവസം മുമ്പാണ് വനംവകുപ്പ് അരിക്കൊമ്പനെ കണ്ടെത്തിയത്. അന്നെടുത്ത ദൃശ്യങ്ങളാണ് വനംവകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്.

ഫോറസ്റ്റ് കൺസർവേറ്ററും ഫീൽഡ് ഡയറക്ടറും ഉൾപ്പെടെയുള്ള സംഘമാണ് അപ്പർ കോതയാർ മേഖലയിലുള്ള വനത്തിലാണ് അരിക്കൊമ്പനെ കണ്ടത്. അരിക്കൊമ്പൻ ആരോ​ഗ്യവാനാണന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും വനംവകുപ്പ് പുറത്തുവിട്ട റിലീസിൽ പറയുന്നു. കൂടാതെ മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള പത്താനകളുള്ള സംഘം അരിക്കൊമ്പൻ നിലയുറപ്പിച്ചതിന്റെ എഴുന്നൂറ് മീറ്റർ അടുത്ത് കണ്ടെത്തിയിരുന്നു. റേഡിയോ കോളർ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സി​ഗ്നലുകൾ കൃത്യമായി ലഭിക്കുന്നുണ്ടെന്നും തമിഴ്നാട് പറയുന്നു.
أحدث أقدم