ബംഗളൂരു : ബംഗളൂരുവില്‍
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം.
ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസിന്റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു.
ബംഗളൂരു ഇലക്ട്രിസിറ്റി സിറ്റി ടോള്‍ ബൂത്തിന് സമീപം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്
ബംഗളൂരുവില്‍ നിന്ന് നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഗജരാജ ബസ് ബൈക്കിന് ബസ് സൈഡ് നല്‍കിയി ല്ലെന്ന് ആരോപിച്ച് ബൈക്കില്‍ വന്ന രണ്ട് പേരാണ് ആക്രമണം നടത്തിയത്.
ബസിന്റെ ചില്ലുകള്‍ക്കും വൈപ്പറിനും കേടുപാടുണ്ടായി.
യാത്രക്കാര്‍ക്ക് പോകാനായി മറ്റൊരു ബസ് ഏര്‍പ്പെടുത്തു മെന്ന് കെഎസ്ആര്‍ ടിസി അറിയിച്ചു.