മലപ്പുറം: എടവണ്ണ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകുന്നേരം 5 മണിക്ക് ശേഷം വിദ്യാര്‍ത്ഥികളെ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന് ബോര്‍ഡ്. എടവണ്ണ ജനകീയ കൂട്ടായ്മ എന്ന പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ബസ്റ്റാന്‍ഡ് പരിസരത്തെ ആളൊഴിഞ്ഞ ഇടങ്ങളിൽ ക്ലാസ് കഴിഞ്ഞ് എത്തുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ തമ്പടിക്കുന്നു എന്ന പരാമര്‍ശത്തോടെയായിരുന്നു ബോര്‍ഡ് വെച്ചത്. പിന്നാലെ ബോര്‍ഡ് മാറ്റാന്‍ പൊലീസ് നാട്ടുകാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.
വിഷയം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായി. പിന്നാലെ മണിക്കൂറുകള്‍ക്കകം മറുപടിയെന്നോണം വിദ്യാര്‍ത്ഥി പക്ഷം എടവണ്ണ എന്ന പേരിലും ബസ്റ്റാന്‍ഡ് പരിസരത്ത് ബോര്‍ഡുയര്‍ന്നു. സദാചാര കമ്മിറ്റിക്കാര്‍ ഓര്‍ക്കണം എന്ന പരാമര്‍ശത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ മറുപടി ബോര്‍ഡ് വെച്ചത്