ദളിത് യുവാവിനെ ക്രൂരമായി മർദിച്ച ശേഷം, നിർബന്ധിച്ച് ചെരിപ്പ് നക്കിച്ചു ,,മർദനത്തിൽ യുവാവിൻ്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്

മധ്യപ്രദേശിൽ ബിജെപി പ്രവർത്തകൻ ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ ദളിത് യുവാവിനോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന വീഡിയോ വൈറലാകുന്നു. ദളിത് യുവാവിനെ ക്രൂരമായി മർദിച്ച ശേഷം, നിർബന്ധിച്ച് ചെരിപ്പ് നക്കികുന്ന വീഡിയോയാണ് പറത്തുവന്നിരിക്കുന്നത്. വൈദ്യുതി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ലൈൻമാനാണ് ദളിത് യുവാവിനെ കൊണ്ട് കാലുനക്കിച്ചത്.

ബലാദിഹ് ഗ്രാമത്തിലെ മാതൃസഹോദരന്റെ വീട്ടിൽ വന്നതായിരുന്നു യുവാവ്. കുറച്ചു നാളായി വീട്ടിൽ വൈദ്യുതി തകരാർ ഉണ്ടായിരുന്നു, യുവാവ് ഇത് പരിഹരിച്ചു നൽകി. ഇതിന് പിന്നാലെയാണ് ഒധാത ഗ്രാമത്തിലെ താമസക്കാരനായ ലൈൻമാൻ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. കൂടാതെ പ്രതി തേജ്ബാലി സിംഗ് യുവാവിനെ കൊണ്ട് കാലുനക്കിക്കുകയും ചെയ്തു. പ്രതിയുടെ മർദനത്തിൽ യുവാവിൻ്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. വീഡിയോ വൈറലായതോടെ ലൈൻമാൻക്കെതിരെ പൊലീസ് കേസെടുത്തു.
Previous Post Next Post