തൃശൂര്‍ : സാമൂഹിക പരിഷ്‌കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു.
തൃശൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12: 15 ഓടെയായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.
1928-ല്‍ പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വ്വതി അന്തര്‍ ജ്ജനത്തിന്റെയും മകളായി പൊന്നാനി ക്കടുത്ത് മൂക്കുതല യില്‍ ജനിച്ചു. അടുത്തിടെ അന്തരിച്ച പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തു കാരനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട് സഹോദ രനാണ്. ഭര്‍ത്താവ് പരേതനായ രവി നമ്പൂതിരി.
വാതില്‍പ്പുറപ്പാട്, കാലപ്പകര്‍ച്ചകള്‍, കാട്ടിലും നാട്ടിലും, നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജന ത്തിന്റെ ആത്മകഥ തുടങ്ങിയ പുസത്ക ങ്ങളും രചിച്ചിട്ടുണ്ട്.