നഷ്ടമായത് കേരള രാഷ്ട്രീയചരിത്രത്തിൽ ഏറെ അടയാളപ്പെടുത്തിയിട്ടുള്ള വ്യക്തിത്വം;നിയമസഭയുടെ ഔന്നിത്യം ഉയർത്തിപ്പിടിച്ച നേതാവ്;വേർപാടിൽ ആദരാജ്ഞലികൾ അർപ്പിച്ച് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ.



തിരുവനന്തപുരം : മികച്ച പാലമെന്റേറിയൻ,നിയമസഭാ സ്പീക്കർ,മന്ത്രി എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വത്തിന് ഉടമയായ വക്കം പുരുഷോത്തമന്റെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നതായി മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ.അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന്  അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു. 

കേരളത്തിന്റെ ജനജീവിതവുമായി ഏറെ ബന്ധപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രവർത്തകനായിരുന്നു വക്കം,നഷ്ടമായത് കർക്കശക്കാരനായ മികച്ച നേതാവിനെയെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ പ്രസിഡന്റ് എ കെ ശ്രീകുമാർ. അനുസ്മരിച്ചു.ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതിലും അവ നടപ്പിലാക്കുന്നതിലും അദ്ദേഹം മുൻപന്തിയിലായിരുന്നു.നഷ്ടമായത് കോൺഗ്രസിന്റെ കൈത്താങ്ങിനെയെന്നും എ കെ ശ്രീകുമാർ പറഞ്ഞു.തൊട്ടതെല്ലാം പൊന്നാക്കിയ രാഷ്ട്രീയ നേതാവിന്റെ വേർപാട് കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമെന്നും അദ്ദേഹം  ഓർമ്മിപ്പിച്ചു.

ഏറ്റവുമധികം കാലം നിയമസഭാ സ്പീക്കറായിരുന്നുവെന്ന റെക്കോർ‌ഡിന് ഉടമയായ വക്കം പുരുഷോത്തമൻ നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നൂവെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഉമേഷ് കുമാർ.കോൺഗ്രസ്  യുവജന പ്രസ്ഥാനത്തിലൂടെ കടന്നുവന്ന്  വിവിധപദവികൾ വഹിച്ച് പൊതുരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന നേതാവായിരുന്നു. പാർട്ടിക്ക് എക്കാലവും മുതൽക്കൂട്ടായിരുന്ന അദ്ദേഹം അർപ്പണബോധത്തോടെ സംഘടനയെ ശക്തിപ്പെടുത്താൻവേണ്ടി കഠിനാദ്ധ്വാനം നടത്തുകവഴി പാർട്ടിപ്രവർത്തകരുടെയാകെ സ്നേഹാദരങ്ങൾ നേടിയെടുത്ത നേതാവ് കൂടിയായിരുന്നൂവെന്ന് ഉമേഷ് കുമാർ അനുസ്മരിച്ചു.
Previous Post Next Post