തെരുവില്‍ ഇരിക്കുന്ന യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്… വ്യാപക പ്രതിഷേധം, സാമൂഹൃ മാധ്യമങ്ങളിൽ വീഡിയോ വൈറൽ

തെരുവില്‍ ഇരിക്കുന്ന യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനം. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നേതാവിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തെരുവില്‍ ഇരിക്കുകയായിരുന്ന യുവാവിന് മുഖത്തേക്ക് ഇയാൾ മൂത്രമൊഴിക്കുകയായിരുന്നു.അസ്വസ്ഥജനകവും ലജ്ജാകരവുമായ സംഭവം നടന്നത് മധ്യപ്രദേശിലാണ്. ബി.ജെ.പി നേതാവ് പര്‍വേശ് ശുക്ലയാണ് ഗോത്രവര്‍ഗക്കാരനായ യുവാവിനോട് ക്രൂരത കാട്ടിയത്. സിധി ജില്ലയിലാണ് സംഭവം നടന്നത്. ബി.ജെ.പി എം.എല്‍.എ കേദര്‍ നാഥ് ശുക്ലയുടെ അടുത്ത സഹായിയാണ് പര്‍വേശ് ശുക്ല. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടും ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയും കോണ്‍ഗ്രസ് അടക്കം പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. ഇതാണോ ബി.ജെ.പിയുടെ ഗോത്രവര്‍ഗക്കാരോടുള്ള സ്‌നേഹം? ബി.ജെ.പി നേതാവ് എന്തുകൊണ്ട് അറസ്റ്റിലായിട്ടില്ല? ഇത് ജംഗിള്‍ രാജ് ആണ്’ -കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് കുറ്റപ്പെടുത്തി
أحدث أقدم