ലെസ്ബിയൻ പങ്കാളികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ്



 
 കൊച്ചി : ലെസ്ബി യൻ പങ്കാളികളായ സുമയ്യ ഷെറിനും അഫീ ഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 

അഫീഫയുടെ മാതാ പിതാക്കളിൽനിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് സംരക്ഷണം തേടി ഇരുവരും നൽകി യ ഹർജിയിലാണ് ഉത്തരവ്. പുത്തൻ കുരിശ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കും കൊ ണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് കോ ടതിയുടെ നിർദേശം. 

മലപ്പുറം സ്വദേശിനികളായ സുമയ്യയും ഹഫീഫയും രണ്ട് വർഷമായി സൗഹൃദ ത്തിലാണ്. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീടുവിട്ട് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. ലെസ്ബിയൻ പങ്കാളി ക്കൊപ്പം പോകാനൊ രുങ്ങിയ അഫീഫയെ കുടുംബം ബലം പ്രയോ ഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത് വലിയ വിവാദമായിരുന്നു. അഫീഫയെ വീട്ടുകാർ വീണ്ടും തട്ടിക്കൊണ്ടു പോകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിലെ ഹർജി.

 സർക്കാരിന്റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. 

സുമയ്യയും ഹഫീഫയും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതോടെ ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. എന്നാ ൽ, മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഇരുവരും സ്വമേധയാ ഹാജരായി പ്രായപൂർത്തി ആയതി നാൽ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാ നുള്ള അനുമതി വാങ്ങി. എറണാകുളത്ത് എത്തി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് ഒരുമിച്ച് കഴിയവെ കഴിഞ്ഞ് മെയ് 30ന് വീട്ടുകാരെത്തി അഫീഫ യെ ബലമായി കൊണ്ടു പോയി. അഫീഫയെ കുടുംബം തടങ്കലിൽ വെച്ചതിനിതിരെ സുമയ്യ രംഗത്ത് വരികയും ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും ചെയ്തിരുന്നു.


Previous Post Next Post