പുതുപ്പള്ളി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന സെന്റ് ജോർജ് ഓർത്തഡോ ക്സ് വലിയ പള്ളിയിലെ കബറിടം സന്ദർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. വൈകുന്നേരത്തോടെ പള്ളിയിൽ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുടുംബാംഗ ങ്ങളെ ആശ്വസിപ്പിച്ചാ ണു മടങ്ങിയത്.
ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയുമായും മക്കളുമായും സംസാരിച്ച വി.മുരളീധരൻ, ഉമ്മൻചാണ്ടി എന്നും ജനങ്ങൾക്ക് ഒപ്പം ജീവിച്ച നേതാവ് ആയിരുന്നുവെന്ന് അനുസ്മരിച്ചു.
ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രയിലെ ജനപ്രവാഹം അത്ഭുതപ്പെടുത്തു ന്നില്ലെന്നും ജനപക്ഷ രാഷ്ട്രീയത്തിന് ജനം നൽകിയ ആദരവ് മാത്രമാണ് അതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് അവർക്ക് വേണ്ടി ജീവിച്ച ഒരു പൊതുപ്രവർത്തകൻ ആയിരുന്നു ഉമ്മൻചാണ്ടി എന്നും കേന്ദ്രമന്ത്രി പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പറഞ്ഞു.