എരുമേലിയിൽ യുവാക്കൾ തമ്മിലുള്ള വാക്ക് തർക്കം. റോഡിലേക്ക് തെറിച്ചുവീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു


കോട്ടയം :എരുമേലി ഉറുമ്പിൽ പാലത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം നടക്കുന്നത്.തുമരംപാറ സ്വദേശി മല്ലപ്പള്ളി വീട്ടിൽ ബിബിൻ (19) ആണ് മരിച്ചത്. സാമ്പത്തിക വിഷയത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ  തുമരംപാറ സ്വദേശി കൊല്ലംപറമ്പിൽ വിഷ്ണു (25) ബിബിനെ പിടിച്ചു തള്ളുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. റോഡിലേക്ക് വീണ ബിബിന്റെ ദേഹത്തു കൂടി പിക്കപ്പ് വാൻ കയറി ഇറങ്ങുകയായിരുന്നു. ഉടൻതന്നെ ബിബിനെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെസിബി ഡ്രൈവറാണ് വിഷ്ണു.
Previous Post Next Post