തീവണ്ടിയിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണ് ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു



 


 കൊച്ചി : തീവണ്ടിയിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണ് യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശി ജിബിൻ ഫിലിപ്പ്(21) ആണ് മരിച്ചത്.

 സുഹൃത്തുക്കൾക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്നു ജിബിൻ. വെള്ളം വാങ്ങാൻ ആലുവ സ്റ്റേഷനിൽ ഇറങ്ങിയ ജിബിൻ തിരിച്ച് ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം. അപ്പോഴേക്കും ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. ചക്രങ്ങൾ ജിബിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. 

ഉടൻ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
أحدث أقدم