കോട്ടയം: മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ എം.എസ്. വിദ്യാർഥി എ. ആർ. സൂര്യ നാരായണൻ( 26) ആണ് വാഹനാപ കടത്തിൽ മരിച്ചത്.
ശനിയാഴ്ച പുലർച്ചെ 12.30-ാടെ കസ്തൂർബ മെഡിക്കൽ കോളേജിന് സമീപമാണ് അപകടമുണ്ടായത്. സൂര്യ നാരായണൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
ബാങ്ക് ഓഫ് മഹാരാഷട്രയുടെ മാനേജിങ് ഡയറക്ടറും സി. ഇ. ഒ. യുമായ കോട്ടയം ആർപ്പൂക്കര ഏറത്ത് ( അദ്വൈതം) വീട്ടിൽ എ.എസ്. രാജീവിന്റെ മകനാണ്.
അമ്മ : ടി.എം.മിനി (ജനറൽ മാനേജർ & സോണൽ മാനേജർ- പുണെ,ബാങ്ക് ഓഫ് ബറോഡ) സഹോദരൻ: എ.ആർ.സുദർശനൻ( എം. ബി. ബി. എസ്. വിദ്യാർഥി,
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്).
സംസ്ക്കാരം നാളെ (ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ടിന് ആർപ്പൂക്കരയിലെ വീട്ടുവളപ്പിൽ.