ഉരുൾപൊട്ടൽ അല്ല ! ..ഒറ്റ മഴയാർന്നു ! പൊത്തൻപുറം ദയറാ റോഡ് ദേ കിടക്കുന്നു .


✍🏻 ജോവാൻ മധുമല 


പാമ്പാടി : ഇന്നലെ പെയ്ത മഴയിൽ പൊത്തൻപുറം ദയറാ റോഡിൻ്റ ഇരുവശവും പൈപ്പ് കുഴി മൂടിയ ശേഷം ഉറപ്പിച്ച മെറ്റൽ പൂർണ്ണമായും ഇളകി റോഡിൽ 
ചിതറികിടക്കുകയാണ് ഇതുമൂലം വാഹന അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ് ,

നിർമ്മാണത്തിലെ അപാകതയാണ് ഇത്തരത്തിൽ  ലക്ഷങ്ങളുടെ നഷ്ടം വരുത്തി വച്ചിരിക്കുന്നത് ഇനി ഇരുവശവും ടാർ ചെയ്യണമെങ്കിൽ വീണ്ടും ഇതേ രീതിയിൽ മെറ്റൽ ഇട്ട് ഉറപ്പിച്ച് അടിത്തട ഇടണം അതിനായി ലക്ഷങ്ങൾ വീണ്ടും ചിലവാകുമെന്ന് ഉറപ്പ്
സർക്കാരിന് നമ്മൾ നൽകുന്ന നികുതിപ്പണമാണ് ഇത്തരം പദ്ധതികളിലൂടെ പാഴായി പോകുന്നത് ,മഴക്ക് മുമ്പ് ഈ നിർമ്മാണ പ്രവർത്തനം നടന്നിരുന്നു എങ്കിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കില്ലായിരുന്നു

ഇതിൽ അഴിമതിയും ,കെടുകാര്യസ്ഥതയും ഉണ്ട
എന്നും സംശയം പലരും പ്രകടിപ്പിച്ചു 

ഉദ്യോഗസ്ഥർ നീതി പൂർവ്വം പ്രവർത്തിച്ചിരുന്നു എങ്കിൽ ,ജനപ്രതിനിധികൾ കൃത്യമായി ഇക്കാര്യങ്ങളിൽ ഇടപെട്ടിരുന്നു എങ്കിൽ ഈ സ്ഥിതി ഉണ്ടാകില്ലായിരുന്നു
أحدث أقدم