കോട്ടയം സംക്രാന്തിയിൽ റോഡരികിൽ കാല് വേർപെട്ട നിലയിൽ മൃതദേഹം ; കാലും മൃതദേഹവും റോഡിന്റെ ഇരു വശങ്ങളിലായി കിടക്കുന്നു !


കോട്ടയം: സംക്രാന്തിയിൽ  നീലിമംഗലത്തിന് സമീപം എംസി റോഡരികിൽ കാല് വേർപെട്ട നിലയിൽ മൃതദേഹം കണ്ടെത്തി. 
 കാലും മൃതദേഹവും   റോഡിന്റെ ഇരു  വശങ്ങളിലായി വേർപെട്ട നിലയിലാണ് കണ്ടെത്തിയത് 
രാത്രിയിൽ  ലോഡ് കയറ്റിപ്പോയ ലോറിയുടെ കെട്ട്  അഴിഞ്ഞു വീണ് കാൽനടയാത്രക്കാരന്റെ കാലിൽ കുരുങ്ങി അപകടമുണ്ടായതാണെന്നാണ് സൂചന. 
ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.  പ്രദേശത്തെ സിസിടിവി  അടക്കമുള്ളവ പരിശോധിച്ചാൽ മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.
أحدث أقدم