ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും ആരും മത്സര രംഗത്ത് ഇല്ലെങ്കിൽ ആരായിരിക്കും പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ??? ചർച്ചകൾ മുറുകുമ്പോൾ ഉയർന്നു കേൾക്കുന്നത് അഞ്ച് പ്രമുഖരുടെ പേരുകൾ



✒️ ജോവാൻ മധുമല 
കോട്ടയം: കേരളത്തിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വാർത്തകൾ ആണ് ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ആരെന്ന ചോദ്യത്തിന് ' അച്ചു ഉമ്മൻ്റെയും  ,ചാണ്ടി ഉമ്മൻ്റെയും പേരുകൾ ഉയർന്നു വരുന്നു പക്ഷെ ഇവർ രണ്ടും മത്സരത്തിന് ഇല്ലെന്ന നിലപാടിൽ എത്തിയാൽ പുതുപ്പള്ളിയിൽ ഉയർന്നു വരുന്ന അഞ്ച് പേരുകൾ ഇവയൊക്കെയാണ് 
നാട്ടകം സുരേഷ് 
ഡി. സി. സി. പ്രസിഡന്റ്‌ 
മുൻ നാട്ടകം പഞ്ചായത്ത്‌ പ്രസിഡന്റ്‌,,
ജോഷി ഫിലിപ്പ് 
മുൻ ഡി. സി. സി. പ്രസിഡന്റ്‌ 
മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ 
 വാകത്താനം മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌,
ഫിൽസൺ മാത്യൂസ് 
യു. ഡി. എഫ്. ജില്ലാ കൺവീനർ 
മുൻ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌,  നിബു ജോൺ 
ജില്ലാ പഞ്ചായത്ത്‌ മെമ്പർ മുൻ പുതുപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌. 
റെജി എം. ഫിലിപ്പോസ് 
ജില്ലാ പഞ്ചായത്ത്‌ മെമ്പർ 
മണർകാട്  പഞ്ചായത്ത്‌ മുൻ  വൈസ് പ്രസിഡന്റ്‌ 
മുൻ പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ 
കെ. എസ്. യു. മുൻ ജില്ലാ പ്രസിഡന്റ്‌ എന്നിവരാണ്. പുതുപ്പള്ളി എന്നാൽ കോൺഗ്രസ്സിൻ്റെ ഉരുക്കു കോട്ട തന്നെയാണെന്ന് നിസംശയം പറയാൻ സാധിക്കും.നാട്ടകം സുരേഷിന്റെ പേരാണ് മുൻപന്തിയിൽ നിൽക്കുന്നത്, കർശന നിലപാടുകൾ ഉള്ള മികച്ച ഒരു സംഘടാകൻ കൂടിയായ നാട്ടകം സുരേഷ് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടി ആണ്.  ദീർഘകാലം ഡി. സി. സി. പ്രസിഡന്റ്‌ ആയിരുന്നത് ജോഷി ഫിലിപ്പിന് തുണയാകും. പുതുപ്പള്ളിയിൽ നിന്നുള്ള ഡി. സി. സി. പ്രസിഡന്റ്‌ ആയിരുന്നതിനാൽ മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരുമായും ജോഷിയ്ക്കു വ്യക്തി ബന്ധം ഉണ്ട്.  യു. ഡി. എഫ്.ജില്ലാ കൺവീനർ എന്ന നിലയിലുള്ള മികച്ച പ്രവർത്തനങ്ങൾ ഫിൽസൺ മാത്യൂസിന്റെയും സാധ്യത വർധിപ്പിക്കുന്നു.  ക്രൈസ്തവ വിഭാഗത്തിന് മേൽക്കോയ്മ ഉള്ള  ,മണർകാട് ഗ്രാമ പഞ്ചായത്ത്‌ യു. ഡി. എഫ്. ശക്തികൊട്ടകളിൽ ഒന്നാണ്. 
മണർകാട് പള്ളിയുടെ അധീനത ഒരു നിർണ്ണായ ഘടകമാണ്.റെജി എം ഫിലിപ്പോസിൻ്റെ പേരാണ് മണർകാട്ട് നിന്നും എറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്നത് ,സാധാരണക്കാരായ ജനങ്ങൾക്ക് ഇടയിൽ വ്യക്തമായ സ്വാധീനം ഉള്ള ആൾ ആണ് റെജി എം ഫിലിപ്പോസ്. ഓർത്തഡോക്സ് സഭാ വിഭാഗക്കാരനായ നിബു ജോൺ പുതുപ്പള്ളിയിൽ നിന്നുള്ള ജനകീയ നേതാവ് ആയതിനാൽ അദ്ദേഹത്തിനും വലിയ  സാധ്യത കല്പ്പിക്കുന്നു.
Previous Post Next Post