കോട്ടയം പാമ്പാടിക്ക് സമീപം കൂരോപ്പടയിൽ ബസ്സ് മതിലിൽ ഇടിച്ച് അപകടം പത്തോളം പേർക്ക് പരുക്കേറ്റു പാമ്പാടി അയർക്കുന്നം ,മെഡിക്കൽ കോളേജ് റൂട്ടിൽ സർവ്വീസ് നടത്തുന്ന സംഘം ബസ്സാണ് രാവിലെ 8 മണിയോടെ കൂരോപ്പടക്ക് സമീപം മൂങ്ങാക്കുഴിയിൽ മതിലിൽ ഇടിച്ച് അപകടം ഉണ്ടായത്
എതിർ ദിശയിൽ അലക്ഷ്യമായി വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാൻ ബസ്സ് സൈഡ് ഒതുക്കിയതാണ് അപകട കാരണം ,പാമ്പാടി ഭാഗത്തേയ്ക്ക് വരുകയായിരുന്നു ബസ്സ്
ഇടിയുടെ ആഘാതത്തിൽ പതിനൊന്ന് പേർക്ക് പരുക്കേറ്റു
പുഷ്പ 48 വയസ്,
നിഷ 36,
മറിയാമ്മ 49,,
അലക് നൗ 30,,
നൂറബിൾ ഇസ്ലാം 30,
അസിപുൽ 30,
റോണ 38,
പൊടിമോൻ 40,
മുരളീധരൻ നായർ 63,
സോമിനി 40,
ബഹ്‌ധൂർ, എന്നിവർക്കാണ് പരുക്കേറ്റത് ആരുടെയും പരുക്ക് ഗുരുതരമല്ല പരുക്കേറ്റവരെ നാട്ടുകാർ പാമ്പാടി താലുക്ക് ആശുപത്രിയിൽ എത്തിച്ചു പാമ്പാടി പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു