പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചു, വ്യാജ കേസ് ചമച്ചു; സിഐ ജയസനിലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു




 തിരുവനന്തപുരം: അയിരൂർ പൊലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. ജയസനിലിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കസ്റ്റഡിയിലുള്ളയാളെ ലൈംഗികമായി പീഡിപ്പി ച്ചെന്ന ആരോപണത്തി ൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നടക്കുന്ന തിനിടെയാണ് പിരിച്ചു വിടാനുള്ള ഉത്തരവ് വന്നത്. ‌

റിസോർട്ട് ഓപ്പറേറ്റർ മാർക്കെതിരെ വ്യാജ കേസ് ചമച്ചത് ഉൾപ്പടെ നിരവധി അച്ചടക്ക ലംഘനങ്ങളാണ് ജയസനിലിന് എതിരെ ഉയർന്നത്. പോക്സോ കേസിൽ പ്രതിയായ 27 വയസ്സുകാരനെ കേസി ൽനിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ജയസനിൽ ക്വാർട്ടേ ഴ്സിലേക്ക് വിളിച്ചുവരു ത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാ ക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു യുവാവ്.

 പരാതിയുമായി യുവാവ് രംഗത്തെത്തി യതോടെ അന്വേഷണ വിധേയമായി സസ്പെൻഷനിലാണ് ജയസനിൽ.

Previous Post Next Post