മുഖ്യധാരാ മാധ്യമങ്ങളിൽ പതിറ്റാണ്ടുകളായി ജ്യോതിഷ പംക്തി കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് വി സജീവ് ശാസ്താരം ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്
ഫോൺ : 96563 77700
🔴അശ്വതി : തൊഴിൽ പരമമായ മാറ്റം ഉണ്ടാകും. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.ഇന്റര്വ്യൂവില് നേട്ടം കൈവരിക്കും. തൊഴിൽപരമായ നേട്ടം. പ്രേമബന്ധങ്ങളില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് മുതിർന്നവരിൽ നിന്ന് അംഗീകാരം ലഭിക്കും.
🟤ഭരണി : സന്താനഗുണമനുഭവിക്കും. ബന്ധുജന ഗുണം അനുഭവിക്കും . വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. പണച്ചെലവുള്ള കാര്യങ്ങളില് ഏര്പ്പെടും. പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് ജനസമ്മിതി.
🟢കാർത്തിക : ബന്ധുജനഗുണം വർദ്ധിക്കും , ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും. മത്സരപ്പരീക്ഷ, ഇന്റര്വ്യൂ ഇവയില് മികച്ച പ്രകടനം . രാഷ്ട്രീയരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് എതിര്പ്പുകള് നേരിടേണ്ടി വരും.
🔵രോഹിണി : പൊതുവെ അനുകൂല ഫലങ്ങള് അധികരിച്ചുനിൽക്കും . കടങ്ങള് വീട്ടുവാന് സാധിക്കും. അന്യജനസഹായം ലഭിക്കും. ഏതുതരത്തിലുള്ള തടസങ്ങളും തരണം ചെയ്യുവാന് സാധിക്കും. സുഹൃത്തുക്കളുടെ സമയോചിതമായ സഹായം ലഭിക്കും.ഗൃഹ നിർമ്മാണത്തിൽ പുരോഗതി.
🟣മകയിരം : അധികമായി യാത്രകൾ നടത്തും, ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതിയേറും . ഇരുചക്ര വാഹനം വാങ്ങും. ഭൂമി വാങ്ങുവാനുള്ള ആഗ്രഹത്തിൽ പുരോഗതി , വ്യവഹാര വിജയം പ്രതീക്ഷിക്കാം. ധനപരമായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും.
🟡തിരുവാതിര :സ്വന്തം കാര്യത്തിന് മുൻതൂക്കം നൽകും , കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും. തൊഴിൽ മേഖലയിൽ ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീ വിക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല, ജലജന്യ രോഗ സാദ്ധ്യത.
🟤പുണർതം : കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും, മാതാവിന് അരിഷ്ടതകൾക്ക് സാദ്ധ്യത . ഭൂമി, കൃഷി ഇവയിൽ യിൽ നിന്നുള്ള ധനലാഭം പ്രതീക്ഷി ക്കാം . പ്രവർത്തന രംഗത്ത് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കലാപരമായ കാര്യങ്ങളിൽ താല്പ്പര്യം വര്ദ്ധിക്കും.
🟡പൂയം : സാമ്പത്തിക വിഷമതകൾ നേരിടാം , വിദ്യാർഥികൾക്ക് അലസത വർദ്ധിക്കും പഠനത്തിൽ ശ്രദ്ധ കുറയും, ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ധനപരമായ വിഷമതകൾ നേരിടേണ്ടി വരും . തൊഴിലുമായി ബന്ധപ്പെട്ട് അധിക യാത്രകൾ വേണ്ടിവരും.
🟣ആയില്യം : വാരം പൊതുവെ അനുകൂലമാണ് , പ്രവര്ത്തനങ്ങളിൽ വിജയിക്കും. കർമ്മ രംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ജീവിതപങ്കാളിയ്ക്ക് ഉണ്ടായിരുന്ന അനാരോഗ്യസ്ഥിതി തരണം ചെയ്യും, ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും,.
🟢മകം : കുടുംബ ജീവിതം സന്തോഷ പ്രദമായിരിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം . സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും . ഉദര സംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടുവാൻ ഇടയുള്ളതിനാൽ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കുക . തൊഴിൽ രംഗം ശാന്തമാവും . മേലധികാരികളുടെ അപ്രിയം സമ്പാദി ക്കാതെ ശ്രദ്ധിക്കുക.
🟠പൂരം : അനുകൂല ഫലങ്ങൾ അധികരിച്ചു നിൽക്കുന്ന വാരമാണ്, കടബാദ്ധ്യതകൾ കുറയ്ക്കുവാൻ സാധിക്കും. വിദ്യാര്ത്ഥിക ൾക്ക് അനുകൂല സമയം. ഉന്നത വിജയം ലഭിക്കുന്ന കാലമാണ് , വാരത്തിന്റെ അവസാനം അവിചാരി ത ചെലവുകൾ നേരിടേണ്ടിവരും . ഗൃഹനിർമ്മാണത്തിൽ നിലനിന്നിരുന്ന തടസ്സം മറികടക്കും .
🔵ഉത്രം : തൊഴിലന്വേഷകര്ക്ക് അനുകൂല ഫലം, സഹായികളില് നിന്നുള്ള ഇടപെടല് വഴി പെട്ടെന്നുള്ള കാര്യസാദ്ധ്യം , വിവാഹാലോചകള് തീരുമാനത്തിലെത്തും. കടങ്ങള് വീട്ടുവാനും പണയ ഉരുപ്പടികള് തിരിച്ചെടുക്കുവാനും സാധിക്കും.. വ്യവ ഹാരങ്ങളില് വിജയം നേടും.മേലുദ്യോഗസ്ഥരില് നിന്ന് പ്രശംസ ലഭിക്കും.
🟤അത്തം : ബന്ധുക്കളിൽ നിന്ന് നിന്ന് എതിര്പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് സാമ്പത്തിക വിഷമമുണ്ടാകും.ഒന്നിലധികം തവണ ദീര്ഘയാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികള് നേരിടും, ശുപാർശയുടെ സഹായത്താൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലാഭിക്കും.
🟣ചിത്തിര : പുണ്യസ്ഥല സന്ദര്ശനം നടത്തും . സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത, അന്യരുടെ ഇടപെടൽ മൂലം കുടുംബത്തില് ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങൾക്ക് ഉന്നമനമുണ്ടാകും. ചെവിക്കും, കണ്ണുകൾക്കും രോഗബാധാ സാദ്ധ്യത, സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങൾ.
🟢ചോതി : സന്താന ഗുണമനുഭവിക്കും , ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി , മംഗള കമ്മങ്ങളിൽ സംബന്ധിക്കും , ആരോഗ്യപരമായ വിഷമതകളിൽ നിന്ന് മോചനം . പൊതു പ്രവർത്തനത്തിൽ നേട്ടങ്ങൾ , അടുത്ത സുഹൃത്തുക്കളുമായി നില നിന്ന ഭിന്നത അവസാനിക്കും ,സന്താനങ്ങൾക്കായി പണച്ചെലവ് .
🟡വീശാഖം : സാമ്പത്തിക വിഷമതകൾ മറികടക്കുംതാൽക്കാലിക ജോലികൾ സ്ഥിരപ്പെടും , തൊഴിൽ പരമായ യാത്രകൾ ,ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം വർദ്ധിക്കും , ബന്ധുജന സമാഗമം മൂലം മാനസിക സുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം, പരീക്ഷാ വിജയം .
🟠അനിഴം :സാമ്പത്തിക ക്ലേശം നേരിടാനിടയുണ്ട് , വാതജന്യ രോഗങ്ങൾ എന്നിവ മൂലം വിഷമിക്കും ,ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക , ബന്ധു ജനസഹായം ലഭിക്കും , മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും , ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പണച്ചെലവ്.
🟤തൃക്കേട്ട : മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാനിടവരും. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും , തൊഴിൽപരമായി നിലനിന്നിരുന്ന ഉത്കണ്ഠ ശമിക്കും, പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം , പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും.
🟣മൂലം : ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട വാരം , മാതാവിന് അരിഷ്ടതകൾ ഉണ്ടാകുവാനിടണ്ട് , അവിചാരിത യാത്രകൾ വേണ്ടിവരും , പല്ലുകൾക്ക് രോഗസാദ്ധ്യത , സുഹൃത്തുക്കളുമായി കൂടിച്ചേരും , സന്താനങ്ങളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും.
🟣പൂരാടം : ഉദരവിഷമതകള് അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വരും , മുന്‍പ് പരിചയമില്ലാത്തവര്‍ക്ക് സഹായം ചെയ്യേണ്ടിവരും. ഗൃഹാന്തരീക്ഷം അസംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള് വര്ദ്ധിക്കും, ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ.
🟠ഉത്രാടം : ബിസിനസില് മികവു പുലര്‍ത്തും. ഔഷധങ്ങളില് നിന്ന് അലര്‍ജി പിടിപെടാന് സാധ്യത, സാമ്പത്തികമായി അനുകൂല വാരം , തൊഴിൽ രഹിതർക്ക് താൽ ക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത . വാരത്തിന്റെ അവസാനത്തിൽ അനാവശ്യമായ ആരോപ ണങ്ങൾ മൂലം വിഷമിക്കും .
🟢തിരുവോണം : ദമ്പതികൾ തമ്മില് നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും. സ്വന്തം ബിസിനസില്‍നിന്ന് മികച്ച നേട്ടം. പുതിയ ബിസിനസ് തുടങ്ങാന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ശത്രുക്കളിൽ നിന്നും നിരന്തരമായ ശല്യമുണ്ടാവാം . മുൻകോപം നിയന്ത്രിക്കണം, ഗൃഹത്തിൽ സമാധാന അന്തരീക്ഷം പുലരും . വിദേശ ജോലിയിൽ നിലനിന്ന പ്രശ്നങ്ങൾ ശമിക്കും.
🔵അവിട്ടം : ആരോഗ്യപരമായി അനുകൂല വാരമല്ല , വീഴ്ച പരിക്ക് ഇവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക , വിവാഹാലോ ചന കൾ തീരുമാത്തിലേക്കെത്തും , പണമിടപാടുകളിൽ കൃത്യത പുലർത്തും , ബിസിനസ്സിൽ നേട്ടങ്ങൾ, മാനസികമായ ക്ഷമ കുറയും, ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത് .
🟤ചതയം : തൊഴിൽ പരമായ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും , തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കുന്ന കാലമാണ്, ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും ,ജാമ്യം നിൽക്കൽ പോലെയുള്ളവാ പാടില്ല , ഭാഗ്യപരീക്ഷണങ്ങൾ ക്കു മുതിരരുത്.
🔴പൂരുരുട്ടാതി : സാമ്പത്തികമായ വിഷമതകൾ മറികടക്കും, കർമ്മ മേഖലയിൽ അനുകൂല നടപടികൾ , യാത്രകൾ വേണ്ടിവരും , ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടും, മത്സരപരീക്ഷകളിൽ മികച്ച വിജയം, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, പണമിടപാടുകളിൽ നേട്ടം.
🟠ഉത്രട്ടാതി : പുതിയ തൊഴിൽ സംരംഭങ്ങളെക്കുറിച്ചു ചിന്തിക്കും, സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും , ഭൂമി വിൽപ്പനയിൽ തീരുമാനം , ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം, സന്താനഗുണമനുഭവിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും.
🔵രേവതി : ധനപരമായി അനുകൂലസമയമല്ല , കർമ്മ രംഗത്ത് പ്രതിസന്ധികൾ നേരിടാം, ഉറ്റ സൗഹൃദങ്ങളിൽ ഉലച്ചിൽ, പൊതുപ്രവർത്തങ്ങളിൽ അവിചാരിത പ്രശ്നങ്ങൾ ഉടലെടുക്കും , സന്താനങ്ങൾക്ക് വിജയം തുടർന്നുള്ള മനഃ സന്തോഷം