2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്ന് ജ്യോതിഷിയുടെ പ്രവചനം. തുമക്കൂരു തിപ്തൂർ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജിയുടെ പ്രവചനത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വമ്പൻ വിജയം പ്രവചിച്ചു ശ്രദ്ധ നേടിയ ആളാണ് യശ്വന്ത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ എത്തുമെന്നും യശ്വന്ത് പ്രവചിച്ചു. നക്ഷത്രങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം
കാരണമാണ് രാജ്യത്ത് അധികാരമാറ്റം സംഭവിക്കുക. 2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിന് ശേഷം രാജ്യത്ത് നേതൃമാറ്റം ഉണ്ടാകും. ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് നടത്തിയാൽ നരേന്ദ്ര മോദി ഭരണം
നിലനിർത്തുമെന്നും യശ്വന്ത് പറയുന്നു.