കോട്ടയം : സമയ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് അരീപ്പറമ്പ് ഗവൺമെന്റ് സ്കൂളിന് സമീപം തെക്കിയിൽ വീട്ടിൽ ജസ്റ്റിൻ ബാബു (29) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് നാഗമ്പടം ബസ്റ്റാൻഡിൽ വച്ച് കഴിഞ്ഞദിവസം വൈകിട്ട് സ്വകാര്യ ബസ് കണ്ടക്ടറായ കടനാട് സ്വദേശി അമൽ ജെയിംസിനെ മർദ്ദിക്കുകയായിരുന്നു. ബസ് ഓടിക്കുന്നതിന്റെ സമയവുമായി ബന്ധപ്പെട്ട് മറ്റൊരു സ്വകാര്യ ബസ്സിലെ ജീവനക്കാരനായ ഇയാളുമായി തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ചത്. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്ന ഷിബിൻ ചാക്കോ, അമീൻ എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.തുടര്‍ന്നാണ് ജസ്റ്റിൻ ബാബുവും പോലീസിന്റെ പിടിയിലാകുന്നത്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു .
കോട്ടയത്ത്സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. പിടിയിലായത് അരീപ്പറമ്പ് സ്വദേശി
Jowan Madhumala
0