പാമ്പാടി: പി .എസ് .സി പരീക്ഷക്ക് പോയ 22 ന് കാരന് പാമ്പാടിക്ക് സമീപം 13 ആം മൈലിൽ ദാരുണാന്ത്യം ..നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും തലയിടിച്ച് റോഡിലും എതിരെ വന്ന ജീപ്പിലും ഇടിച്ചു ഇന്ന് ഉച്ചകഴിഞ്ഞ് 1:30 ന് ആയിരുന്നു അപകടം തലക്ക് ഗുരുതരമായി പരുക്കേറ്റ ജോബിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല അപകടത്തെ തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു
കാഞ്ഞിരപ്പള്ളി പുന്നച്ചുവട് തൈക്കുന്നേൽ ജോജിയുടെ മകൻ ജോബിൻ ജോജി (22). ആണ് അപകടത്തിൽ മരിച്ചത്
മാതാവ് : ഷീന. സഹോദരി: മിന്നു