മലപ്പുറം: താനൂർ പൊലീസ് സ്റ്റേഷനിൽ ലഹരിക്കേസിൽ പിടികൂടിയ പ്രതി കസ്റ്റഡിയിലിരിക്കേ മരിച്ചു. തിരൂരങ്ങാടി മമ്പ്രം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രി (30) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45ന് താനൂർ ദേവധാർ മേൽപാലത്തിനു സമീപത്തു വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. 18 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു.
തുടർന്ന് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ പുലർച്ചെ 4 മണിക്ക് ഇയാൾ സ്റ്റേഷനിൽ തളർന്നു വീണതായി ഡി.വൈ.എസ്.പി വി.വി.ബെന്നി പറഞ്ഞു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം താനൂർ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്