വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു



 ന്യൂഡല്‍ഹി : രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. എണ്ണ വിതരണ കമ്പനികള്‍ സിലിണ്ടറിന്മേല്‍ 99.75 രൂപയുടെ കുറവാണ് വരുത്തിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

എല്ലാം മാസത്തിന്റെ തുടക്കത്തിലും പാചകവാതക സിലിണ്ടറിന്റെ വില എണ്ണ വിതരണ കമ്പനികള്‍ പുനഃപരിശോധിക്കാറുണ്ട്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 1680 രൂപയായി താഴ്ന്നു. 

കഴിഞ്ഞമാസവും വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയാണ് ഇതിനെ സ്വാധീനിക്കുന്നത്.


Previous Post Next Post