ഓടിക്കൊണ്ടിരുന്ന ബൈക്കിൽ തീ പടർന്നു…

 

വയനാട്: വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ദേശീയപാത 766ൽ നായ്ക്കട്ടി കല്ലൂരില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശി അൻസാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കർണാടകത്തിൽ നിന്ന് ബത്തേരിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. തീ പടർന്നത് കണ്ട് ബൈക്ക് പാതയോരത്ത് നിറുത്തി മാറിയതിനാൽ അൻസാദ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
Previous Post Next Post