കുവൈറ്റ് സിറ്റി: മകളെ കൊലപ്പെടുത്തി മൃതദേഹം അഞ്ചുവർഷത്തോളം കാലം സാൽമിയ അപ്പാർട്ട്‌മെന്റിലെ court കുളിമുറിയിൽ ഒളിപ്പിച്ച കുറ്റത്തിന് കുവൈറ്റ് യുവതിക്ക് ശിക്ഷ വിധിച്ച അപ്പീൽ കോടതിയുടെ വിധി കാസേഷൻ കോടതി ശരിവെക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടർ അൻവർ അൽ അസ്മി, ക്രൂരമായ കുറ്റകൃത്യം ചെയ്ത യുവതിക്ക് വധശിക്ഷ നൽകണമെന്ന് നേരത്തെ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.മകളെ പരിചരിക്കുന്നതിൽ നിന്ന് മനഃപൂർവം വിട്ടുനിൽക്കുക, അവളുടെ സ്വാതന്ത്ര്യം തടഞ്ഞുനിർത്തുക, മരിച്ചവരുടെ വിശുദ്ധി ഹനിക്കുക എന്നിങ്ങനെ മൂന്ന് കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കോടതി ചുമത്തിയിരുന്നത്.
മകളെ കൊന്നു, മൃതദേഹം അഞ്ചുവർഷത്തോളം കാലം കുളിമുറിയിൽ ഒളിപ്പിച്ചു; അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Jowan Madhumala
0