കോട്ടയം തിരുവാർപ്പ് പഞ്ചായത്ത് ഓഫിസിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണിയുമായി കർഷകന്‍


കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത് ഓഫിസിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണിയുമായി കർഷകന്‍. കൃഷിയിടത്തിലേക്കു വെള്ളം കിട്ടിയില്ലെന്ന് ആരോപിച്ച് തിരുവാർപ്പ് സ്വദേശി എ.ജി.ബിജുമോനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കഴുത്തില്‍ കയർ കുരുക്കിയാണ് ഭീഷണി. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി.

കൂവപ്പുറം പാടശേഖരത്തിൽ ബിജുവിന്റെ 1.32 ഏക്കർ വയലിനോട് ചേർന്നുള്ള വാച്ചാൽ അടഞ്ഞതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. സമീപ പാടശേഖരത്തിന്റെ ഉടമയാണ് വാച്ചാൽ അടച്ചതെന്നാണു പരാതി. ഇതേത്തുടർന്ന് ബിജുവിന് വയലിൽ കൃഷി ഇറക്കാൻ കഴിയുന്നില്ല. വെള്ളം കിട്ടാതെ നെൽച്ചെടികൾ നശിക്കുന്നുവെന്നും ക‍ൃഷി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജു പഞ്ചായത്ത് അധികൃതർക്കും കൃഷി ഓഫിസർക്കും പരാതി നൽകിയിരുന്നു
Previous Post Next Post