തിരുവനന്തപുരം : എന്‍ എസ് എസ് നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്നലെ വൈകുന്നേരം നടത്തിയ നാമജപ യാത്രയ്ക്കെതിരെ കേസ്.
യാത്രയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്കെതിരെയാണ് കേസ്.
എൻ എസ് എസ് വൈസ് പ്രസിഡൻ്റ് സംഗീത് കുമാർ ആണ് കേസിലെ ഒന്നാം പ്രതി.
തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസാണ് കേസ്സെടുത്തത്.
ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് കേസ്.