ഒമാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. രണ്ട് പേരെ കാണാതായി. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലിൽ ആണ് വെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചയാളെ കണ്ടെത്തിയത്.
വെള്ളപ്പാച്ചിൽ ബുറേമി ഗവർണറേറ്റിൽ മഹ്ദ വിലയത്തിലെ താഴ്വരയിൽ രണ്ടു വാഹനങ്ങൾ ആണ് വെള്ളപ്പാച്ചിലിൽ ഒഴുകിപോയത്. ഇരു വാഹനങ്ങളിലുമായി ഏഴുപേർ ഉണ്ടായിരുന്നതായാണ് അധികൃതർ നല്‍കുന്ന വിവരം. ഇവരിൽ നാലുപേരെ സിവിൽ ഡിഫൻസ് ആംബുലൻസ് സംഘം രക്ഷപെടുത്തി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.