ബിജെപി പ്രവർത്തകർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയ്ക്ക് നേരെ ഡിവൈഎഫ്ഐയുടെ ആക്രമണം.



തിരുവനന്തപുരം: ബിജെപി പ്രവർത്തകർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയ്ക്ക് നേരെ ഡിവൈഎഫ്ഐയുടെ ആക്രമണം. വട്ടപ്പാറ, പന്തപ്ലാവ് കളിക്കളം ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയ്ക്ക് നേരെയാണ് ഡിവൈഎഫ്ഐപ്രവർത്തകർ ആക്രമണം നടത്തിയത്. ഓണാഘോഷത്തിന്റെ പ്രചാരണ ഫ്ളക്സുകൾ ഡിവൈഎഫ്ഐപ്രവർത്തകർ നശിപ്പിച്ചു. പരിപാടി സംഘടിപ്പുക്കുന്നത് ബിജെപി പ്രവർത്തകർ ആയതിനാൽ ഓണാഘോഷം തടയുമെന്ന് ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം രാത്രി ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ളക്സുകൾ നശിച്ച നിലയിൽ കണ്ടത്.

ഇതിനെതിരെ ക്ലബ് ഭാരവാഹികൾ വട്ടപ്പാറ പോലീസിൽ പരാതി നൽകി. ഇന്ന് വൈകിട്ട് നടത്തുന്ന ഉത്രാട ഉത്സവത്തിന് പോലീസ് സംരക്ഷണം നൽകണമെന്നാണ് ബിജെപിയുടെ ആവശ്യം.
أحدث أقدم