കോട്ടയം: ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീട്ടിൽ രാവിലെ ആറരയോടെ യാണ് തീപിടിത്തം ഉണ്ടായത്.
മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക് പൊള്ളലേറ്റു. തീപിടിത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു. പൊലീസും ഈരാറ്റുപേട്ട ഫയർഫോഴ്‌സും ചേർന്ന് തീ അണച്ചു.