തിരുവനന്തപുരം : വാഹനങ്ങളിലെ തീപിടിത്തം പഠിക്കാന്‍ വിദഗ്ധ സംഘം രൂപികരിക്കും. സമീപ കാലത്തുണ്ടായ ഓരോ അപകടങ്ങളും പരിശോ ധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുപറഞ്ഞു.
ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വാഹന നിര്‍മാതാക്ക ളുടെയും ഡീലര്‍മാരുടെ യും യോഗത്തിലാണ് തീരുമാനം.
മറ്റ് സംസ്ഥാനങ്ങളേ ക്കാള്‍ കേരളത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങ ള്‍ അടുത്തിടെ വര്‍ധിച്ചി രുന്നു. ഈ സാഹചര്യ ത്തിലാണ് ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി തീരുമാനി ച്ചത്.
രണ്ടുവര്‍ഷത്തിനിടെയുണ്ടായ വാഹനങ്ങളിലെ തീപിടിത്തത്തെക്കുറിച്ച് കൃത്യമായി പഠിച്ച് അതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെ ത്തുകയാണ് സമിതിയു ടെ ലക്ഷ്യം.
അശാസ്ത്രീയ മോഡിഫിക്കേഷന്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതായും യോഗം വിലയിരുത്തി. ഇതിനെതിരെ വ്യാപക മായി ബോധവത്ക രണം നടത്താനും യോഗത്തില്‍ തീരുമാനമായി.