കറുകച്ചാലിൽ സഹപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആസാം സ്വദേശി അറസ്റ്റിൽ



'കറുകച്ചാൽ : ഹോട്ടൽ ജോലിക്കാരനായ അതിഥി തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹപ്രവർത്തകനായ ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയായ സുനേശ്വർ സോനോവാൽ (21) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വെളുപ്പിനെ 12:30 മണിയോടുകൂടി  ഇയാളുടെ ഒപ്പം ജോലി ചെയ്തിരുന്ന  ആസാം സ്വദേശിയായ മറ്റൊരാളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കേരളത്തിൽ നിന്നും തിരിച്ച് ആസാമിൽ പോകുന്ന കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും തുടർന്ന് സുനേശ്വർ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട്  ഇയാളെ ആക്രമിക്കുകയുമായിരുന്നു. ഇതിനു ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ അനിൽകുമാർ ആർ, നജീബ്, അനിൽ കെ. പ്രകാശ് ചന്ദ്രൻ, സി.പി.ഓ മാരായ സന്തോഷ് കുമാർ, സുരേഷ്, പ്രദീപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post