മലയാളി ഡോക്ടർ ഷാർജയിൽ അന്തരിച്ചു, മൂവാറ്റുപുഴ സ്വദേശിനിയാണ് ഡോ. ഷെർമിൻ ഹാഷിർ അബ്ദുൾ കരീം

ഷാർജ യൂണിവേഴ്സിറ്റിയിൽ പീരിയോഡന്റിസ്റ്റായ മലയാളി ഡോ. ഷെർമിൻ ഹാഷിർ അബ്ദുൾ കരീം (42) അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയാണ്. ദുബായ് റാഷിദ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ. ഹാഷിർ ഹസന്റെ ഭാര്യയാണ്. മക്കൾ: അഫ്റീൻ, സാറ, അമൻ. മംഗളൂരു യേനപോയ ഡന്റൽ കോളേജിലെ 1998 ബാച്ച് വിദ്യാർഥിനിയായിരുന്ന ഷെർമിൻ മണിപ്പാൽ കെഎംസി ആശുപത്രിയിൽ നിന്ന് എംഡിഎസും നേടിയിരുന്നു. വർഷങ്ങളായി കുടുംബസമേതം യുഎയിലാണ് താമസം.  മൃതദേഹം ഇന്നു വൈകിട്ട് യുഎഇ സമയം 3.30ന് ദുബായ് മുഹൈസീന മെഡിക്കൽ സെന്ററിൽ എംബാം ചെയ്ത ശേഷം രാത്രി  9.30ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Previous Post Next Post