പറമ്പ് വൃത്തിയാക്കുന്നതിനിടെ തലയോട്ടി കണ്ടെത്തി.. ഒപ്പം ദ്രവിച്ച ശരീര ഭാഗങ്ങളും

കൊച്ചി: കളമശേരിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി. പുല്ല് വളർന്നു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. തലയോട്ടിക്ക് ഒരു വർഷത്തോളം പഴക്കം സംശയിക്കുന്നുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.വി ബേബിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. തലയോട്ടി വിശദമായ പരിശോധനകൾക്ക് അയക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലത്ത് നിന്ന് തലയോട്ടിക്ക് പുറമെ ദ്രവിച്ച ശരീര ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Previous Post Next Post