കൊച്ചി: റോഡ് മുറിഞ്ഞു കടക്കവെ പിക്ക് അപ്പ് വാന്‍ ഇടിച്ച് കൊച്ചിയില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. കാം കോയിലെ ജീവനക്കാരായ മറിയം, ഷീബ എന്നിവര്‍ക്കാണ് ദാരൃണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ ഒരാള്‍ തെറിച്ചുവീണു. മറ്റൊരാളെ വാഹനത്തിന്റെ അടിയില്‍പ്പെട്ട് കുറച്ചുദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. രണ്ടുപേരുടേയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിന്റെ ഡ്രൈവര്‍ വേലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാം കോയിലെ കാന്റീന്‍ ജീവനക്കാരാണ് മറിയവും, ഷീബയും. അത്താണി കാം കോയ്ക്ക് സമീപം രാവിലെ ഏഴിനായിരുന്നു അപകടം. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാനാണ് ഇവരെ ഇടിച്ചുതെറിപ്പിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് പറഞ്ഞു.