കോടതി വളപ്പിൽ പ്രതി സാക്ഷിയെ കുത്തി പരിക്കേൽപ്പിച്ചു.




തിരുവനന്തപുരം: കോടതി വളപ്പിൽ പ്രതി സാക്ഷിയെ കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിലാണ് സംഭവം. പേരൂർക്കട സ്വദേശിയെ വീട് കയറി ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷി സന്ദീപിനെ കുത്തിയത്.

ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (11) കേസ് പരിഗണിക്കുമ്പോൾ സാക്ഷി പറയാനെത്തിയ സന്ദീപിനെ ശരീരത്തിന്റെ പിൻഭാഗത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. സാക്ഷി പറയാന്‍ വന്നതിലുള്ള വിദ്വേഷമാണ് ആക്രമണ കാരണം. സാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുൻ ട്രഷറി ഉദ്യോഗസ്ഥനും പാറ്റൂർ സ്വദേശിയുമായ വിമലിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു.
Previous Post Next Post