തിരുവനന്തപുരം : ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാന്‍ പൊലീസിന് നിര്‍ദേശം. ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അതിഥി തൊഴിലാളിക ളുടെ കണക്ക് എടുക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ നിര്‍ദേശം നല്‍കിയത്. ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
നിലവില്‍ സംസ്ഥാനത്ത് എത്ര അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശം ഇല്ല. ഇതിനായി പൊലീസ് ഒരു ആപ്പ് തയ്യാറാ ക്കിയിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അതിന്റെ പ്രവര്‍ത്തനവും നിലച്ചിരുന്നു.
ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സ്റ്റേഷന്‍ പരിധിയിലും കഴിയുന്നത്ര വിവരം ശേഖരിക്കാനാണ് എസ്പിമാര്‍ക്ക് എഡിജിപി നിര്‍ദേശം നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തയാഴ്ച മുതല്‍ ഓരോ സ്‌റ്റേഷന്‍ പരിധിയിലുമുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.